യുവതാരങ്ങളിൽ ശ്രദ്ധേയായ അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. താരങ്ങളോളം തന്നെ ഫോളോവേഴ്സ് ഈ ഇരുപത്തിനാലുകാരിയ്ക്ക് ഉണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അടുത്തിടെയായിരുന്നു താരത്തിന്റെ ജന്മദിനം. വീട്ടുകാരും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് അഹാനയുടെ ജന്മദിനവും ആഘോഷമാക്കി മാറ്റി.

പിറന്നാൾ ദിനത്തിൽ തന്നെ തേടിയെത്തിയ സർപ്രൈസുകളെയും സമ്മാനങ്ങളെയും ആശംസകളെയും കുറിച്ച് സംസാരിക്കുകയാണ് അഹാന. തന്റെ യൂട്യൂബ് ചാനലിനാണ് പിറന്നാൾ​ ആഘോഷക്കാഴ്ചകൾ അഹാന പങ്കുവച്ചിരിക്കുന്നത്. പിറന്നാൾ തലേന്ന് വീട്ടിൽ സഹോദരിമാർക്ക് ഒപ്പവും പിറന്നാൾ ദിനത്തിൽ കോട്ടയത്ത് പുതിയ ചിത്രം ‘നാൻസി റാണി’യുടെ ലൊക്കേഷനിലുമായിരുന്നു ആഘോഷങ്ങൾ. ഇതിന്റെ വിശേഷങ്ങളും കാഴ്ചകളുമാണ് അഹാന പങ്കുവയ്ക്കുന്നത്.

യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ഈ വീഡിയോ ഇപ്പോൾ.

Read more: കടലിൽ ചാടുന്നതിനു തൊട്ടുമുൻപുള്ള ചിത്രം; ഭയത്തെ മറികടന്ന കഥ പറഞ്ഞ് അഹാന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook