ഉറക്കം ഇഷ്ടപ്പെടാത്തവരായി ആരെങ്കിലുമുണ്ടോ ? അതും നല്ലൊരു ഉച്ചമയക്കം ? സ്കൂള്‍, കോളേജ് ജീവിതത്തിനിടയില്‍ ഉച്ചക്ലാസില്‍ ഉറക്കം തൂങ്ങി വീഴാത്തവരായി ആരെങ്കിലും ഉണ്ടോ ? ഇല്ല എന്നാവും ഈ മൂന്നു ചോദ്യങ്ങള്‍ക്കും ഭൂരിപക്ഷംപേരും ഉത്തരം നല്‍കുക.

സിയോറോ ഓ എന്ന ജപ്പാന്‍കാരന്‍റെ ബിരുദചലചിത്രമാണിത്. ആഫ്റ്റര്‍നൂണ്‍ ക്ലാസ് എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം നമ്മളില്‍ പലരും കടന്നുപോയിരിക്കുന്ന ക്ലാസ് റൂം തന്നെയാണ്. മൂന്നു മിനിറ്റും 50 സെക്കന്റും ഉള്ള ഈ ആനിമേഷന്‍ സിനിമ ഇതിനോടകം തന്നെ പല അന്തര്‍ദേശീയ അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഈ വീഡിയോ കണ്ട ശേഷം നല്ലൊരു ഉറക്കം നിങ്ങളെ തഴുകിവരികയാണ് എങ്കിലും കുറ്റം പറയാന്‍ സാധിക്കില്ല !

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ