ഭാവനയും ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്ന അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ട്രെയിലർ പുറത്തിറങ്ങി. സസ്‌പെൻസ് നിറഞ്ഞതാണ് ട്രെയിലർ. രണ്ട് മിനിറ്റിൽ താഴെയുളള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഹണി ബീ 2വിന് ശേഷം ഭാവനയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനുണ്ട്.

അജു വർഗീസ്,സൈജു കുറുപ്പ്, ശ്രിദ്ധ,സിദ്ദിഖ്,കലാഭവൻ ഷാജോൺ, എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷത്തിലെത്തുന്നത്. ഒരു കോമഡി ത്രില്ലറാണ് ഈ ചിത്രം.

രോഹിത് വി.എസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കഥയെഴുതിയിരിക്കുന്നത് സമീർ അബ്‌ദുലാണ്. ഫോർഎം എന്റർടെയ്‌ൻമെന്റ്സിന്റെ ബാനറിൽ ആന്റണി ബിനോയ്, ബിജു പുളിക്കൽ എന്നിവർ ചേർന്നാണ് അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ നിർമ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ