ബ്രൂണോ മാഴ്സിന്റെ 2014ലെ ഏറ്റവും പ്രചാരം നേടിയ ഗാനമാണ് ‘അപ്ടൗണ്‍ ഫങ്ക്’. ഇംഗ്ലീഷ് ആല്‍ബങ്ങള്‍ ഇഷ്ടപ്പെടുന്നവരെ ആവേശം കൊള്ളിച്ച ഗാനത്തിന് ഒരു കൊച്ചു പെണ്‍കുട്ടിയുടെ കൊച്ചു ഡാന്‍സ് മൂവ്മെന്റുകളാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു കാറില്‍വെച്ച് ഷൂട്ട് ചെയ്ത വീഡിയോയിലാണ് കുട്ടി കൃത്യമായ താളബോധത്തോടെ ഗാനത്തിന്റെ ബീറ്റിന് കാത്തിരുന്ന് പുഞ്ചിരിയോടെ തലയിളക്കി ഡാന്‍സ് മൂവ്മെന്റ് ചെയ്യുന്നത്.

മുഖത്തൊരു ചെറുപുഞ്ചിരിയോടെയാണ് മാഡി ഗാനം അക്ഷമയോടെ ശ്രദ്ധിച്ച് താളബോധത്തോടെ തലയിളക്കി ഡാന്‍സ് ചെയ്യുന്നത്. മെയ് 13ന് അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം 16 ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ