‘ജോസഫ്’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി ആത്മീയ രാജന്റെ വിവാഹ റിസപ്ഷൻ വീഡിയോ പുറത്തുവന്നു. ജനുവരി 25 ന് കണ്ണൂരിലായിരുന്നു വിവാഹം. മറൈൻ എൻജിനീയറായ സനൂപ് ആണ് വരൻ. ഏറെനാളായി പ്രണയത്തിലായിരുന്നു ഇരുവരും.

തമിഴിലൂടെയായിരുന്നു കണ്ണൂര്‍ സ്വദേശിയായ ആത്മീയയുടെ സിനിമാ അരങ്ങേറ്റം. ‘അമീബ’യാണ് ആത്മീയയുടെ ആദ്യ മലയാള ചിത്രം. ജോസഫിലെ നായികാ വേഷമാണ് ആത്മീയയെ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. സിനിമയ്‌ക്കൊപ്പം ആത്മീയയുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read More: ‘ജോസഫ്’ നായിക ആത്മീയ വിവാഹിതയായി; ചിത്രങ്ങൾ

തുടർന്ന് ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ‘മാർകോണി മത്തായി’ എന്ന ചിത്രത്തിലും ആത്മീയ നായികയായി എത്തി. വെള്ളത്തൂവൽ, മനം കൊത്തി പറൈവ, കാവിയൻ തുടങ്ങിയവയാണ് ആത്മീയയുടെ മറ്റു ചിത്രങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook