കാര്‍ത്തി നായകനാകുന്ന പുതിയ തമിഴ് ചിത്രം ദേവിലെ ടീസര്‍ റിലീസായി. ‘ഈ ലോകത്ത് ജീവിക്കാൻ നിരവധി വഴികളുണ്ട്. മറ്റുള്ളവരുടെ ഉപദേശങ്ങൾക്ക് അനുസരിച്ചും ഇഷ്ടമില്ലാത്ത ജോലി ചെയ്തും മറ്റുള്ളവരെ ആകർഷിക്കുന്ന വിജയങ്ങൾ സ്വന്തമാക്കാൻ പരിശ്രമിച്ചും അഹങ്കാരം, മത്സരബുദ്ധി, സമ്മർദ്ദം എന്നീ വികാരങ്ങളോടെയും ഒരിക്കലും സ്വന്തമാക്കാൻ കഴിയാത്തൊരു പ്രണയത്തിനു പിന്നാലെ നടന്നും അല്ലെങ്കിൽ ആരാലും അറിയപ്പെടാത്ത ഒരു ജീവിതം നയിച്ചും ജീവിച്ചുപോകാം. ഇതിനെല്ലാമപ്പുറം ഒരു സാധ്യത കൂടിയുണ്ടെന്നാണ്’ ടീസറിൽ കാർത്തിയുടെ കഥാപാത്രം പറയുന്നത്.

രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ദേവി’ൽ രാകുല്‍ പ്രീത് ആണ് നായിക. പ്രകാശ് രാജ്, രമ്യ കൃഷ്ണന്‍, വംശി എന്നിവരും ചിത്രത്തിലുണ്ട്. ഹാരിസ് ജയരാജ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രിന്‍സ് പിക്‌ചേഴ്‌സ് ആണ് 55 കോടി ബഡ്ജറ്റില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘ദേവ്ഡി’ ഡിസംബര്‍ 21-ന് തിയേറ്ററുകളിലെത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook