ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘അഭിയുടെ കഥ അനുവിന്റേയും’ പുതിയ ടീസര്‍ പുറത്തെത്തി. ബി.ആര്‍.വിജയലക്ഷ്മി ഇരു ഭാഷകളിലായി ഒരുക്കുന്ന ചിത്രം പ്രണയകഥയെ ആസ്പദമാക്കിയുളളതാണ്. പിയ ബാജ്പേയാണ് ചിത്രത്തിലെ നായിക. ചിത്രം മാർച്ച് ഒമ്പതിന് തിയേറ്ററുകളിലെത്തും.

മലയാളത്തില്‍ ‘അഭിയുടെ കഥ അനുവിന്റേയും’ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രം തമിഴില്‍ ‘അഭിയും അനുവും’ ആണ്. ടൊവിനോയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആമയും മുയലുമാണ് പിയ ഒടുവിലായി അഭിനയിച്ച ചിത്രം.

അതിസമ്പന്ന കുടുംബത്തില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായ അഭി എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ബ്ലോഗര്‍ ആയ അനു എന്ന കഥാപാത്രത്തെയാണ് പിയ അവതരിപ്പിക്കുന്നത്.

തമിഴ് താരങ്ങളായ പ്രഭുവും സുഹാസിനിയും ഇതില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രോഹിണി, മനോബാല എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഉദയ്ബാനും മഹേശ്വരനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ധരണ്‍ കുമാര്‍ സംഗീതം നല്‍കിയിരിക്കുന്നു. യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ സരിഗമാ ഇന്‍ഡ്യാ ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ