പ്രണവ് മോഹൻലാൽ നായകനാകുന്ന ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ‘ആരാരോ ആർദ്രമായ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവന്നത്. നിരഞ്ജ് സുരേഷും കാവ്യ അജിത്തും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികൾ ബി.കെ.ഹരിനാരായണന്റേതാണ്. സംഗീതം പകർന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

പുതുമുഖമായ റേച്ചല്‍ ആണ് ചിത്രത്തില്‍ പ്രണവിന്റെ നായിക. കലാഭവന്‍ ഷാജോണ്‍, മനോജ് കെ. ജയന്‍, സുരേഷ് കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

അരുൺ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത്. ടോമിച്ചൻ മുളകുപാടം ആമ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ നിർമ്മാതാവ്. പുലിമുരുകന്റെ ആക്ഷൻ ഡയറക്ടറായ പീറ്റർ ഹെയ്‍ന്‍ ആണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ആക്ഷൻ ഡയറക്ടർ. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജനും എഡിറ്റിങ് വിവേക് ഹർഷനും നിർവ്വഹിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ