ആനക്കളളൻ സിനിമയിൽ ബിജു മേനോൻ പാടിയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘നിന്നെയൊന്ന് കാണാനായ്’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് നാദിർഷയാണ്. വരികൾ ഹരി നാരായണന്റേതാണ്.

ബിജു മേനോൻ ഗായകനാവുന്ന മൂന്നാമത്തെ സിനിമയാണിത്. നേരത്തെ ലീല എന്ന സിനിമയിൽ ‘വട്ടോളം വാണിയരേ കേട്ടു കൊൾക’, ചേട്ടായീസ് സിനിമയിൽ ‘ഏറു നോട്ടമിതെന്തിന് വെറുതെ’ എന്നീ ഗാനങ്ങൾ ബിജു മേനോൻ പാടിയിട്ടുണ്ട്.

സുരേഷ് ദിവാകർ ആണ് ആനക്കളളൻ സിനിമയുടെ സംവിധായകൻ. ഷംന കാസിമും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാർ. സിദ്ദിഖ്, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കമാരൻ, സരയു, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook