ശരത് ബാലന്റെ തിരക്കഥയില്‍ നവാഗതനായ ദിലീപ് മേനോന്‍ സംവിധാനം നിര്‍വഹിച്ച ‘ആന അലറലോടലറല്‍’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. വിനീത് ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. അനു സിതാര, സുരാജ് വെഞ്ഞാറമൂട്, തെസ്നി ഖാൻ, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ‘ആന അലറലോടലറല്‍’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം ദീപു എസ് ഉണ്ണിയും ചിത്രസംയോജനം മനോജുമാണ് നിർവ്വഹിച്ചിരിക്കുന്നത്. പോയട്രി ഫിലിം ഹൌസിന്റെ ബാനറിൽ സിബി തോട്ടുപുറം, നേവീസ് സേവ്യര് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ