ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷോർട് ഫിലിം ‘ആമാശയം കത്തുന്നു’ നവമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. മാധ്യമപ്രവർത്തകനായ അനീഷ് ആലക്കോട് സംവിധാനം ചെയ്ത ഷോർട് ഫിലിമിന് യൂട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവതരണത്തിലെ പുതുമയാണ് ഷോർട് ഫിലിമിനെ ശ്രദ്ധേയമാക്കുന്നത്. 12.5 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഷോർട്ട് ഫിലിം.

മാധ്യമപ്രവർത്തകനായ എ.വി.സുനിൽ ആണ് രചന നിർവഹിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത് ജെനിസിസ് ക്രിയേഷൻസിന്‍റെ ബാനറിൽ ബിജു കൊട്ടാരക്കരയാണ്. സംഗീതം സോജൻ, എഡിറ്റിങ് സിബൽ പ്രേം. സുധി പാനൂർ, സിന്ധു കാർത്തികപുരം, അമൃത സന്തോഷ്, ബേബി ചെറുകാന, പ്രദീപ് ഗോപി, വിനോദ് നറോത്ത്, ഉജ്വൽ പി.പി., ഹരിലാൽ, സഞ്ജു സൻജീവ്, എലീസ ബാബു, അനീഷ് എൻ.എസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook