ആട് 2 ന്റെ വിജയാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പാട്ട് പുറത്തിറക്കി. അഭിരാമി സുരേഷും അമൃത സുരേഷും ചേര്‍ന്ന് ചിട്ടപ്പെടുത്തി ആലപിച്ചിരിക്കുന്ന ഗാനമാണിത്. ‘ആട് ആട് ആട് പൊടിപൂരമായി..’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് രണ്ടര ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്.

പാട്ട് പുറത്തിറക്കുന്ന കാര്യം കഴിഞ്ഞ ദിവസം ലൈവില്‍ വന്ന ജയസൂര്യയും നിര്‍മ്മാതാവ് വിജയ് ബാബുവുമാണ് പ്രഖ്യാപിച്ചത്. ബോക്സ് ഓഫീസിലെ കണക്കുകളേക്കാളുപരി ഈ സിനിമയോടും ഇതിലെ കഥാപാത്രങ്ങളോടും ജനങ്ങള്‍ കാണിക്കുന്ന സ്നേഹമാണ് യഥാര്‍ത്ഥത്തില്‍ സംതൃപ്തി നല്‍കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.

ചിത്രം പുറത്തിറങ്ങി ഒരാഴ്ച കഴിയുമ്പോളും സിനിമ കാണാന്‍ ടിക്കറ്റ് കിട്ടാതെ പാടുപെടുകയാണ് ആട് 2 ആരാധകര്‍. ഷാജിപ്പാപ്പനേയും സംഘത്തേയും ഒന്നിലധികം തവണ കാണാന്‍ തിരക്കുകൂട്ടുന്നവരുടെ മേളം വേറെയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ