മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 2 മിനുറ്റ് 21 സെക്കന്റ് ദൈർഘ്യമുള്ളതാണ് ടീസർ.

ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. പിങ്കി ആടിനെ പിങ്കിയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നിടത്തായിരുന്നു ആട് ആദ്യ ഭാഗം അവസാനിച്ചത്. രണ്ടാം ഭാഗം കഥ തുടങ്ങുന്നത് എങ്ങനെയെന്ന് കാണാന്‍ ഡിസംബര്‍ 22 വരെ കാത്തിരിക്കാം.

തിയേറ്ററുകളില്‍ അധികം വിജയംനേടാനായില്ലെങ്കിലും ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ് ‘ആട് ഒരു ഭീകരജീവിയാണ്’. ജയസൂര്യയുടെ ഷാജി പാപ്പനും സണ്ണി വെയ്നിന്‍റെ ചെകുത്താന്‍ സേവ്യറും സൈജു കുറുപ്പിന്‍റെ അറക്കല്‍ അബുവും വിജയ്‌ ബാബുവിന്‍റെ സര്‍ബത്ത് ഷമീമും ഏറെപ്പേരെ ചിരിപ്പിച്ച കഥാപാത്രമാണ്. ‘ആട് 2’ ലൂടെ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇറക്കുമ്പോള്‍ അത് തിയേറ്ററിലും ഏറെ ചലനങ്ങളുണ്ടാക്കും എന്നു തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ