സ്വത്തസിദ്ധമായ ശൈലിയിലുള്ള സംസാരത്തിനുള്ളിലെ കലര്‍പ്പില്ലാത്ത, വിമര്‍ശനമുനയുള്ള നര്‍മമാണ് ജിം ക്യാരിയെ ഹോളിവുഡിനു പ്രിയങ്കരനാക്കുന്നത്. സ്റ്റാണ്ട് അപ്പ് കോമേഡിയന്‍, നടന്‍, തിരകഥാകൃത്ത് എന്നിങ്ങനെ നീണ്ടു നില്‍ക്കുന്ന ജിം ക്യാരിയുടെ കരിയറിനെ ശ്രദ്ധേയമാക്കുന്നത് നിരീക്ഷണപാടവത്തോടെയുള്ള നര്‍മമാണ്.

ഹാര്‍പ്പര്‍ ബസാറിന്‍റെ ‘ഐക്കണ്‍’ പാര്‍ട്ടിയില്‍ പങ്കെടുക്കവേ ജിം ക്യാരി നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ സംസാരമായിരിക്കുന്നത്. “ഇതിലൊന്നും ഒരര്‍ത്ഥവുമില്ല” എന്നാവര്‍ത്തിച്ചു പറഞ്ഞ ജിം ക്യാരി ഏറ്റവും അര്‍ത്ഥമില്ലാത്ത കാര്യത്തിനുള്ള തിരച്ചിലിലായിരുന്നു ഞാന്‍. അങ്ങനെയാണ് ഇവിടെ എത്തിയത്” എന്നും പറയുന്നു. എന്തിരുന്നാലും ആക്ഷേപഹാസ്യത്തിനു പേരുകേട്ട ജിം ക്യാരിയുടെ ഈ അഭിമുഖം വിമര്‍ശനമാണോ തമാശയാണോ എന്നറിയാതെ കുഴങ്ങുന്ന ഏറെപ്പെരുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ