സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു ഡബ്മാഷ്. ശ്രദ്ധേയമായ ഡയലോഗുകള്‍ അനുകരിക്കുന്ന വീഡിയോകള്‍. രസകരമായ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ച്ചകാരും ഏറെയാണ്. ഡബ് മാഷ് ആപ്പ് പുറത്തിറങ്ങിയ അന്ന് മുതല്‍ ഇങ്ങോട്ട് നിരവധി മികച്ച വീഡിയോകളും പിറന്നു.

തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമാ രംഗങ്ങള്‍ക്കും ഗാനങ്ങള്‍ക്കും അനുസരിച്ച് ചുണ്ട് അനക്കി തയ്യാറാക്കുന്ന വീഡിയോകള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. മികച്ച ഒരുപാട് ഡബ്മാഷ് വീഡിയോകള്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത് വ്യത്യസ്തമായൊരു വീഡിയോയാണ്. ഒരു പാളിപ്പോയ ഡബ്മാഷിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ദിലീപിന്റെ കല്യാണരാമന്‍ എന്ന ചിത്രത്തിലെ രംഗമാണ് പെണ്‍കുട്ടി ഡബ്മാഷിന് വേണ്ടി തെരഞ്ഞെടുത്തത്. ദിലീപിന്റെ തലയില്‍ പാത്രം വീഴുന്ന രംഗമാണ് പെണ്‍കുട്ടി അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പാത്രം തലയില്‍ വീണതോടെ സംഗതി കൈവിട്ട് പോയി. ക്യാമറയ്ക്ക് മുമ്പില്‍ചിരിയടക്കാനാകാതെ പെണ്‍കുട്ടി അഭിനയം മറന്നുപോയി. ചിരി അടക്കാനാവാതെ ഉടന്‍ തന്നെ വീഡിയോ അവസാനിപ്പിക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വീഡിയോ പാളിപ്പോയെങ്കിലും പെണ്‍കുട്ടി ക്യൂട്ട് ആണെന്നാണ് സോഷ്യല്‍മീഡിയയുടെ സംസാരം. പെണ്‍കുട്ടിയുടെ ‘ക്യൂട്ട്’ ചിരിയേയും പെരുമാറ്റത്തേയും പുകഴ്ത്തിയും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പിന്നില്‍ വന്ന് കണ്ണ് പൊത്താന്‍’ ട്രോളന്മാര്‍ തയ്യാറെടുക്കുന്നതായാണ് സോഷ്യല്‍മീഡിയാ സംസാരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ