ഉക്രെയിനിൻ സർക്കസിനിടെ സിംഹം റിങ് മാസ്റ്ററെ ആക്രമിച്ചു. സർക്കസിൽ സിംഹങ്ങളുടെ പ്രകടനം നടക്കുന്നതിനിടെയാണ് കൂട്ടത്തിലെ ഒരു സിംഹം റിങ് മാസ്റ്ററെ ആക്രമിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി കാണികൾ ഈ സമയത്ത് അവിടെയുണ്ടായിരുന്നു.

ലഗൻസ്ക് സ്റ്റേറ്റ് സർക്കസിന്റെ പുതിയ പ്രോഗ്രാമായ ട്രഷേഴ്സ് ഓഫ് ഈജിപ്റ്റ് പുരോഗമിക്കുമ്പോഴാണ് 32 കാരനായ ഈജിപ്ത്യൻ ട്രെയിനർ ഹമാദ കൗതയെ സിംഹം ആക്രമിച്ചത്. നിമിഷങ്ങൾക്കുളളിൽതന്നെ ഹമാദ സിഹത്തെ തിരികെ കൂട്ടിലേക്ക് കയറ്റി. മോശം മൂഡിലായിരുന്നതിനാലാണ് സിംഹം ആക്രമിച്ചതന്ന് കൗത പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

”മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും മൂഡ് ചെയ്ഞ്ച് ഉണ്ടാവും. ഉദാഹരണത്തിന് രാവിലെ നമ്മൾ മോശം മൂഡിലാണ് എഴുന്നേൽക്കുന്നതെങ്കിൽ ആ ദിവസം മുഴുവൻ അങ്ങനെയായിരിക്കും. മൃഗങ്ങൾക്കും അതുപോലെയാണ്. ട്രെയിനർമാർ ആക്രമണത്തിന് ഇരയാവുകയാണെങ്കിൽ അതെപ്പോഴും അവരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റ് മൂലമാകും,” കൗത പ്രാദേശിക ടിവി സ്റ്റേഷൻ ലൂഗ 24 നോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook