വാർധക്യത്തിലെത്തിയാൽ പിന്നെ ഒന്നും ചെയ്യാനാവില്ല എന്ന ചിന്താഗതിയാണ് പലർക്കുമുള്ളത്. ഇത് മാറ്റിമറിക്കുന്നതാണ് ഒരു വീഡിയോ. 72-ാം വയസ്സിൽ മെയ്‌വെതർ വർക്ക്ഔട്ട് ചെയ്താണ് ലോറൻ എന്ന സ്ത്രീ പ്രായത്തെ തോൽപ്പിച്ചത്. ലോറൻ വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോ 901 ഫിസിക്കൽ തെറാപ്പി അവരുടെ ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഈ പ്രായത്തിലും ലോറൻ വർക്ക്ഔട്ട് ചെയ്യുന്നത് കണ്ട് പലരും അതിശയിക്കുകയാണ്. പലരും പറയുന്നത് വീഡിയോ അവർക്കൊരു പ്രചോദനമായെന്നാണ്. ലോറനെ പോലെയാകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു വീഡിയോയ്ക്ക് ഒരാളുടെ കമന്റ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Video news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ