ഏതൊരു സാഹസിക വിനോദ സഞ്ചാരിയുടേയും മോഹമാണ് സ്കൈഡൈവ്. എന്നാൽ മോഹങ്ങൾക്ക് വയസ് ഒരു തടസമാകുമോ? ഇല്ലേയില്ലെന്നാണ് 70 വയസുകാരിയായ ചൈനീസ് മുത്തശ്ശി സുവോ ഷഫി കാണിച്ചു തരുന്നത്. കൊച്ചു മകളോടൊപ്പമാണ് മകനോ മറ്റു ബന്ധുക്കളോ അറിയാതെ മുത്തശ്ശി പാരച്യൂട്ട് യാത്ര നടത്തിയത്. 4000 മീറ്റര്‍ ഉയരത്തില്‍ നിന്നും ഹെലികോപ്ടറില്‍ നിന്നും ഒരൊറ്റ ചാട്ടം. അന്തരീക്ഷത്തില്‍ പറന്നുനടക്കുന്പോഴും ഒട്ടും ഭയപ്പെട്ടില്ല. സാഹസിക യാത്രയുടെ കഥ കേട്ട് സുവോ ഷഫിയുടെ മകന് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

ഇതോടെ തന്റെ സാഹസിക ഉപേക്ഷിക്കാനൊന്നും മുത്തശ്ശി തയ്യാറല്ല. അടുത്തതായി കടലിൽ ഡൈവ് ചെയ്യാനാണ് ഇവരുടെ ആഗ്രഹം. ഈ മോഹവും മകനറിയാതെ കൊച്ചു മകളോടൊപ്പം സാധിച്ചെടുക്കാനാണ് മുത്തശ്ശിയുടെ പദ്ധതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ