മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ്പുകള്‍ അടിച്ച് 52കാരന്‍ ലോകറെക്കോര്‍ഡ് കുറിച്ചു. മണിക്കൂളില്‍ 2,500ലധികം പുഷ് അപ്പുകളാണ് ഓസ്ട്രേലിയക്കാരനായ കാള്‍ട്ടണ്‍ വില്യസ് ചെയ്തത്. 2015ല്‍ മണിക്കൂറില്‍ 2,220 പുഷ് അപ്പുകള്‍ അടിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയയാളാണ് കാള്‍ട്ടന്‍. തന്റെ പേരില്‍ തന്നെയുളള റെക്കോര്‍ഡാണ് അദ്ദേഹം തിരുത്തിക്കുറിച്ചത്.

2,682 പുഷ് അപ്പുകളാണ് 60 മിനുറ്റില്‍ അദ്ദേഹം ചെയ്തത്. താന്‍ തന്നെയാണ് പുഷ് അപ്പില്‍ മികച്ചവനെന്ന് തെളിയിക്കാനായിരുന്നു ശ്രമമെന്ന് നിര്‍മ്മാണ തൊഴിലാളിയായ വില്യംസ് പറഞ്ഞു. ചില സമയങ്ങളില്‍ ശ്വാസം എടുക്കാനായി അദ്ദേഹം കൈകുത്തി നിന്ന് പുഷ് അപ് ചെയ്യുന്നത് നിര്‍ത്തിയെങ്കിലും കൃത്യം ഒരു മണിക്കൂറിനകത്ത് തന്നെയാണ് ഈ നേട്ടം കൈവരിച്ചത്.

ഗിന്നസ് അധികൃതര്‍ വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്രയും പുഷ് അപ് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന ചോദ്യത്തിന് ‘ഇത്രയും പുഷ് അപ് ചെയ്യുന്ന വീഡിയോ പോലും കണ്ടിരിക്കാനുളള സ്റ്റാമിന ഇല്ല’ എന്നാണ് ഒരു വിരുതന്‍ പറഞ്ഞ മറുപടി. ഇത് കണ്ട് തനിക്കാണ് സ്വാസം മുട്ടിയതെന്ന് മറ്റൊരാളും യൂട്യൂഡ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ