മലപ്പുറം: ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം കൊഴുക്കുന്നതിനിടെ മലപ്പുറത്ത് ഇന്ന് ഹാദി എന്ന കുട്ടിസഖാവായിരുന്നു താരം. എൽഡിഎഫ് പ്രചരണത്തിനായി എത്തിയ മന്ത്രി ജി. സുധാകരന്റെ പ്രസംഗ വേദിയിലാണ് ഹാദി താരമായത്. നരേന്ദ്ര മോദിക്ക് എതിരെ പ്രസംഗത്തിൽ ആഞ്ഞടിക്കുന്നതിനിടെ ഹാദി സുധാകരന്റെ അടുക്കലെത്തുകയായിരുന്നു. കൂട്ടുകാരെയും ഹാദി മന്ത്രിക്ക് അടുത്തേക്ക് വിളിച്ചു, ഇതോടെ മന്ത്രിയുടെ ഏഗാഗ്രത നഷ്ടപ്പെട്ടു.

ഹാദിയെ അനുനയിപ്പിക്കാൻ മന്ത്രി പലനമ്പറും ഇറക്കി. ഹാദിയെ എടുത്ത് പൊക്കി മൈക്കും സമ്മാനിച്ചു മന്ത്രി. എന്നാൽ ഹാദിക്ക് കടുകട്ടി വിഷയങ്ങളിൽ സംസാരിക്കൻ താൽപ്പര്യമില്ലാതായി. പിന്നീട് ഹാദി ക്യാമറയ്ക്ക് മുന്നിലെത്തി ഇൻക്വിലാബ് വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ടി.വി പ്രസാദാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

വിഡിയോ കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ