രജനീകാന്ത്- ശങ്കർ കൂട്ടിക്കെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം 2.0വിനെ സംബന്ധിക്കുന്ന വാർത്തകളെല്ലാം ഏറെ കൗതുകമുണർത്തുന്നതാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ടീസറുകളും കണ്ട് ത്രില്ലടിച്ചിരിക്കുന്ന പ്രേക്ഷകർക്ക് മുൻപിലേക്ക് കൗതുകമുണർത്തുന്ന ഒരു മേക്കിങ് വീഡിയോ കൂടി റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിലെ വില്ലനായ അക്ഷയ് കുമാറിനെ കഥാപാത്രമായി ഒരുക്കിയെടുക്കുന്ന മേക്കപ്പ് മാജിക്കാണ് വീഡിയോയിൽ നിറയുന്നത്. മണിക്കൂറുകളോളം എടുത്താണ് മേക്കപ്പ് പുരോഗമിക്കുന്നത്. കഥാപാത്രമായി മാറാനുള്ള അക്ഷയിന്റെ കഷ്ടപ്പാടുകളും ആത്മസമർപ്പണവുമാണ് വീഡിയോയിൽ കാണാനാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Video by following us on Twitter and Facebook