scorecardresearch

വാട്‌സ്ആപ്പിൽ വരുന്നു പുത്തൻ പുതിയ ഫീച്ചറുകൾ

ഫോർവേഡ് ആസ് റിസീവ്‌ഡ് എന്ന ഓപ്ഷൻ വാട്‌സ്ആപ്പ് ഉൾക്കൊളളിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ മാറ്റം

ഫോർവേഡ് ആസ് റിസീവ്‌ഡ് എന്ന ഓപ്ഷൻ വാട്‌സ്ആപ്പ് ഉൾക്കൊളളിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ മാറ്റം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വാട്‌സ്ആപ്പ് വഴി നിരീക്ഷണം, ലക്ഷ്യം മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും; വെളിപ്പെടുത്തല്‍

സന്ദേശങ്ങൾ വായിക്കപ്പെട്ടുവെന്ന് മാർക്ക് ചെയ്യാൻ സഹായിക്കുന്ന പുതിയ ഫീച്ചറുകൾ വാട്‌സ്ആപ്പ് ഉൾക്കൊളളിക്കുന്നതായി റിപ്പോർട്ട്. സന്ദേശം ലഭിച്ചതായുളള നോട്ടിഫിക്കേഷനിൽ തന്നെ അത് വായിച്ചതായി മാർക്ക് ചെയ്യുന്നതിനും തുടർന്നുളള സന്ദേശങ്ങൾക്ക് ഒച്ചയില്ലാതാക്കാനും സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

Advertisment

ഇത് വാട്‌സ്ആപ്പിന്റെ ബീറ്റ വേർഷനായ 2.18.214 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോയെന്നാണ് വാട്‌സ്ആപ്പ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്.

ചാറ്റ് ബോക്സ് തുറക്കാതെ, സന്ദേശം പൂർണ്ണമായി വായിക്കാതെ തന്നെ വായിച്ചതായി മാർക്ക് ചെയ്യാവുന്ന ഫീച്ചറാണിത്. ഇപ്പോൾ നോട്ടിഫിക്കേഷൻ പാനലിൽ മറുപടി നൽകാനുളള റിപ്ലൈ ഓപ്ഷനാണ് ലഭിക്കുന്നത്. ഇതിനെ അതേപടി നിലനിർത്തിയാവും മാർക് ആസ് റീഡ് (Mark As Read), മ്യൂട്ട് (Mute) ഓപ്ഷനുകൾ കൂടി ഉൾപ്പെടുത്തുക.

വ്യാജ വാർത്തകൾ പ്രചരിക്കുന്നത് പ്രതിരോധിക്കാൻ ഈയടുത്താണ് ഫോർവേഡ് ആസ് റിസീവ്‌ഡ് എന്ന ഓപ്ഷൻ വാട്‌സ്ആപ്പ് ഉൾക്കൊളളിച്ചത്. ടെക്സ്റ്റ് സന്ദേശങ്ങൾക്ക് മാത്രമല്ല, വീഡിയോ ദൃശ്യത്തിനും ചിത്രങ്ങൾക്കും ഈ ലേബൽ ഉൾക്കൊളളിച്ചിട്ടുണ്ട്. വ്യാജ വാർത്തകളുടെ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്ന ലിങ്കുകളെ ചുവന്ന നിറത്തിൽ മാർക്ക് ചെയ്യാനുളള മറ്റൊരു പരീക്ഷണവും അണിയറയിൽ വെളിച്ചം കാണാനിരിക്കുകയാണ്.

Advertisment
Whatsapp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: