കൊൽക്കത്ത: പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമബംഗാളിലെ ഡിഞ്ചാപ്പൂരിലാണ് മൂന്ന് മുസ്ലീം യുവക്കാളെ തല്ലിക്കൊന്നത്. നസീറുല്‍ഹഖ്, സമീറുദ്ദീന്‍, മുഹമ്മദ് നസീര്‍ എന്നീ യുവാക്കളെ ഒരു വിഭാഗം ഹിന്ദുയുവാക്കള്‍ മര്‍ദിച്ചുകൊന്നത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചതിനാണ് യുവാക്കളെ മർദ്ദിച്ചത് എന്നാണ് ഗ്രാമവാസികൾ പറയുന്നത്. 10 പേര് അടങ്ങുന്ന പശുക്കളെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിലാണ് ഇവർ കൊല്ലപ്പെട്ടത് എന്നതാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് വ്യക്തമായ സൂചനകൾ നൽകിയിട്ടില്ല.

എന്നാൽ പ്രദേശത്ത് നിന്ന് പശുക്കളെ നിരന്തരം മോഷണം പൊകാറുണ്ടെന്നും, അതിനാൽ ജനങ്ങൾ പ്രകോപിതരായിരുന്നു എന്നും ഈക്കാര്യത്തിൽ എന്താണ് യഥാർഥത്തിൽ സംഭവിച്ചത് എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട് എന്നും സ്ഥലം എം.എൽ.എ ഹമീദുർ റഹ്മാൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ