scorecardresearch

ഹാര്‍ദിക്കേ അടിയെടാ: ഹാര്‍ദിക് പാണ്ഡ്യയുടെ ചിയർ ലീഡറായി സിവ ധോണി

എനിക്കൊരു ചിയര്‍ ലീഡറെ കിട്ടിയെന്നു പറഞ്ഞു കൊണ്ടാണ് ഹാർദിക് വീഡിയോ പോസ്റ്റ് ചെയ്തത്

എനിക്കൊരു ചിയര്‍ ലീഡറെ കിട്ടിയെന്നു പറഞ്ഞു കൊണ്ടാണ് ഹാർദിക് വീഡിയോ പോസ്റ്റ് ചെയ്തത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഹാര്‍ദിക്കേ അടിയെടാ: ഹാര്‍ദിക് പാണ്ഡ്യയുടെ ചിയർ ലീഡറായി സിവ ധോണി

ധോണിയില്ലാതെ ഇറങ്ങിയിട്ടും അയര്‍ലാന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ഇന്ത്യ പരമ്പര അവസാനിപ്പിച്ചത്. ബാറ്റു കൊണ്ടും പന്തു കൊണ്ടുമെല്ലാം ഇന്ത്യ ദുര്‍ബലരായ അയര്‍ലാന്‍ഡിനെ വരിഞ്ഞ് മുറുക്കുകയായിരുന്നു. മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. 10 പന്തില്‍ നിന്നും 32 റണ്‍സുമായി അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക് കത്തിക്കയറുകയായിരുന്നു.

Advertisment

രണ്ട് ഓവറില്‍ പത്ത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്തു ഹാര്‍ദ്ദിക്. വെറും 70 റണ്‍സിന് അയര്‍ലാന്‍ഡിനെ ഇന്ത്യ പുറത്താക്കുകയും ചെയ്തു. 143 റണ്‍സിനായിരുന്നു അന്ത്യന്‍ വിജയം. വിജയത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റില്‍ തന്റെ ഫോമിന്റെ ക്രെഡിറ്റ് ഹാര്‍ദ്ദിക് നല്‍കിയത് മുന്‍ നായകന്‍ എംഎസ് ധോണിയുടെ മകള്‍ സിവയ്ക്കാണ്.

എനിക്കൊരു ചിയര്‍ ലീഡറെ കിട്ടിയെന്നു പറഞ്ഞു കൊണ്ട് തന്നെ പ്രോത്സാഹിപ്പിക്കുന്ന സിവയുടെ വീഡിയോയാണ് ഹാര്‍ദ്ദിക് പോസ്റ്റ് ചെയ്തത്. ഗോ ഹാര്‍ദിക് എന്ന് സിവ പറയുന്നതാണ് വീഡിയോ. അച്ഛന്‍ ധോണി കളിക്കാന്‍ ഇറങ്ങിയിരുന്നില്ലെങ്കിലും ഇന്ത്യന്‍ ടീമിനും ഹാര്‍ദ്ദികിനും വേണ്ടി ജയ് വിളിക്കാന്‍ സിവ മറന്നില്ല.

സിവയുടെ ചിയറിംഗ് വെറുതെ ആയില്ല. നാല് സിക്‌സും ഒരു ഫോറുമാണ് കളിയില്‍ ഹാര്‍ദിക് അടിച്ചു കൂട്ടിയത്.

Advertisment

Ms Dhoni Ziva Dhoni Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: