ന്യൂഡൽഹി: മദ്യപിച്ച് ലക്ക്കെട്ടാൽ മനുഷ്യർ ചെയ്തുകൂട്ടുന്ന കാര്യങ്ങൾ പലർക്കും ഒരു തമാശയാണ്. എന്നാൽ ഇത്തരക്കാരെ കൈകാര്യം ചെയ്യേണ്ടി വരുന്നവർക്കോ? സ്വബോധത്തിലല്ലാത്ത ആളെ സംസാരിച്ച് നേരെയാക്കാൻ സാധിക്കില്ല. ശാരീരിക അക്രമങ്ങൾക്ക് മുതിർന്നാൽ അത് മറ്റൊരു പൊല്ലാപ്പാവും. ഇതൊരു സ്ത്രീയാണെങ്കിൽ പിന്നെ കാര്യം പറയുകയും വേണ്ട.

ഇത്തരത്തിൽ മദ്യപിച്ച് ലക്കുകെട്ട ഐറിഷ് വനിത തെല്ലൊന്നുമല്ല എയർ ഇന്ത്യ ജീവനക്കാരെ ഈയടുത്ത് വലച്ചത്. മദ്യപിച്ച് ലക്കുകെട്ട സ്ത്രീ വീണ്ടും മദ്യം ചോദിച്ചപ്പോൾ നൽകാൻ വിസമ്മതിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്. വിമാനക്കമ്പനി ജീവനക്കാരെ അധിക്ഷേപിച്ച ഇവർ ഒരു ജീവനക്കാരന് നേരെ തുപ്പുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

“ഞാൻ വക്കീലാണ്” എന്ന് അധിക്ഷേപങ്ങൾക്കിടെ ഈ സ്ത്രീ പറയുന്നുണ്ട്. എന്നാൽ പിന്നീട് അനിയന്ത്രിതമായ നിലയിലാണ് ഇവർ പെരുമാറിയത്. വിമാനം ആകാശത്തായിരുന്ന സമയത്താണ് ഈ കുഴപ്പങ്ങൾ മുഴുവനും. ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോയ വിമാനം ലാന്റ് ചെയ്ത ഉടൻ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. ജീവനക്കാർ വിമാനത്തിന്റെ ക്യാപ്റ്റനായ പൈലറ്റിനോട് ഐറിഷ് വനിത വാക്കേറ്റം നടത്തുന്ന ദൃശ്യം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ