കാത്തിരിപ്പ് ഒടുവില്‍ വിജയ് ചിത്രം ‘സര്‍ക്കാരിന്റെ’ ടീസര്‍ പുറത്തിറങ്ങി. വിജയ്യുടെ ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ടീസര്‍ നിറയെ. ആരാധകര്‍ എറേ കാത്തിരിക്കുന്ന സര്‍ക്കാരിന്റെ സംവിധായകന്‍ എ.ആര്‍ മുരുകദോസാണ്. മൂന്നാം തവണയാണ് ഇരുവരും ഒന്നിക്കുന്നതെന്നതും ചിത്രത്തിനായുള്ള കാത്തിരിപ്പ് ആവേശഭരിതമാക്കുന്നതാണ്.

1.33 മിനുട്ട് നീണ്ട് നില്‍ക്കുന്ന ടീസറാണ് പുറത്തിറങ്ങിയത്. പൊളിറ്റിക്കല്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ എ.ആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍. കീര്‍ത്തി സുരേഷും, വരലക്ഷ്മി ശരത് കുമാറുമാണ് ചിത്രത്തിലെ നായികമാര്‍.

നേരത്തെ ചിത്രത്തിലെ പോസ്റ്ററിലെ പുകവലി ദൃശ്യം വിവാദമായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിജയ്യുടെ പിറന്നാള്‍ ദിവസമായിരുന്നു ആരാധകര്‍ക്കായി പുറത്ത് വിട്ടിരുന്നത്.

എന്നാല്‍ ഇത് സാധാരണ വിജയ് ചിത്രങ്ങളെ പോലെ ഡാന്‍സ് നമ്പര്‍ ആയിരിക്കില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വെളിപ്പെടുത്തിയത്. എന്നാല്‍ ടീസറിലെ രംഗങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തിലുള്ള മാസ് ചിത്രമായിരിക്കും സര്‍ക്കാര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ആരാധകര്‍ക്ക് കൈയ്യടിക്കാനുള്ളതെല്ലാം ചിത്രത്തിലുണ്ടാകും.

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ക്യാമറ ചലിപ്പിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook