UEFA Euro 2020 Today Matches Schedule: കരുത്തരായ ഇംഗ്ലണ്ട് യൂറോ കപ്പിന് ഇന്ന് ഇറങ്ങും. എതിരാളികള്‍ ക്രൊയേഷ്യ. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ ഇല്ലാതാക്കിയ അതേ ലൂക്ക മോഡ്രിച്ചും സംഘവും. അന്ന് 2-1 എന്ന സ്കോറിനാണ് ക്രോയേഷ്യയോട് അടിയറവ് പറഞ്ഞത്.
2018 ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ ഹാരി കെയിന്‍ നയിക്കുന്ന ടീമില്‍, അന്നത്തെ ഒന്‍പത് താരങ്ങള്‍ മാത്രമാണ് ഇത്തവണയുള്ളത്. 26 അംഗങ്ങളാണ് ടീമിലുള്ളത്. ഇംഗ്ലണ്ട് വെബ്ലിയിലായിരിക്കും ആറ് മത്സരങ്ങള്‍ കളിക്കുക, ഫൈനലില്‍ ടീം എത്തുകയാണെങ്കില്‍.
അഞ്ച് പകരക്കാരെ അനുവദിക്കും എന്നത് പരമാവധി ഉപയോഗിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാല്‍ ആദ്യ ഇലവന്റെ കാര്യം തീരുമാനിച്ചു കഴിഞ്ഞതായി സഹപരിശീലകന്‍ സ്റ്റീവ് ഹോളണ്ട് വ്യക്തമാക്കി.
Also Read: ക്രിസ് ഐ ലവ് യു, ഗോളുകള്‍ എറിക്സണ് സമര്‍പ്പിച്ച് ലൂക്കാക്കു; ബല്‍ജിയം റഷ്യയെ തകര്‍ത്തു
മറുവശത്ത് ക്രൊയേഷ്യയും ശക്തമാണ്. മാറ്റേയോ കൊവാക്കിച്ച്, മാര്‍സെലോ ബ്രോസോവിച്ച്, ലൂക്ക മോഡ്രിച്ച് എന്നിവരടങ്ങുന്ന മധ്യനിര തന്നെയാകും ഇംഗ്ലണ്ടിന്റെ പ്രധാന തലവേദന.
മൂന്നേറ്റങ്ങള്‍ നടത്തുന്നതിലും, പ്രതിരോധത്തിലെ മികവും സന്തുലിതമാക്കി കൊണ്ടുപോവുക എന്നതായിരിക്കും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ജയ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകം. ഡെക്ലാന്‍ റൈസ് എന്ന യുവതാരത്തിലും പ്രതീക്ഷയുണ്ട് ഇംഗ്ലണ്ടിന്.
Matches on Sunday: ഞായറാഴ്ചത്തെ മത്സരങ്ങള്‍ (ഇന്ത്യന്‍ സമയം)
- ഇംഗ്ലണ്ട് – ക്രൊയേഷ്യ (വൈകുന്നേരം 6.30)
- ഓസ്ട്രിയ – നോര്‍ത്ത് മക്കെഡോണിയ (രാത്രി 9.30)
- നെതര്‍ലന്‍ഡ്സ് – ഉക്രൈന്‍ (പുലര്‍ച്ചെ 12.30)
How to watch the live telecast of Euro Cup 2020? യൂറോ കപ്പ് തത്സമയ സംപ്രേക്ഷണം എവിടെ കാണാം.
സോണി സിക്സ്, സോണി ടെൻ 1, സോണി ടെൻ 3, സോണി ടെൻ 4, എന്നീ ചാനലുകളിലൂടെ ഇന്ത്യയിൽ മത്സരം തത്സമയം കാണാന്‍ സാധിക്കും.
How to watch the live streaming of Euro Cup 2020 matches? യൂറോ കപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം
യൂറോ കപ്പ് മത്സരങ്ങള്‍ സോണി ലൈവിലൂടെ ഇന്ത്യയിൽ ലൈവ് സ്ട്രീം ചെയ്യുന്നതാണ്.