/indian-express-malayalam/media/media_files/uploads/2021/02/Twitter-amp.jpg)
280 അക്ഷരങ്ങളോ ചിഹ്നങ്ങളോ ആണ് ട്വിറ്ററിൽ ഓരോ ട്വീറ്റിന്റെയും പരിധി. ഈ ചെറിയ കുറിപ്പുകളുടെ ഫോർമാറ്റിന്റെ പേരിലാണ് ട്വിറ്റർ അറിയപ്പെടുന്നത്. ഇപ്പോൾ അക്ഷരങ്ങളുടെ എണ്ണത്തിന് പരിധിയില്ലാതെ നീളമേറിയ ടെക്സ്റ്റ് എഴുതാൻ കഴിയുന്ന ഒരു പുതിയ ഫീച്ചർ ട്വിറ്റർ അവതരിപ്പിക്കാെൻ ഒരുങ്ങുന്നതായാണ് വിവരം.
"ട്വിറ്റർ ആർട്ടിക്കിൾസ്" എന്ന പേരിൽ ഒരു പുതിയ ഫീച്ചർ ട്വിറ്റർ കൊണ്ടുവരുമെന്നാണ് വിവരം. അത് ദീർഘമായ നീളമേറിയ ഫോർമാറ്റിലുള്ള ടെക്സ്റ്റുകൾ ട്വീറ്റ് ചെയ്യാൻ സഹായിക്കും.
ഈ ഫീച്ചറിന്റെ സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. ട്വിറ്ററുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്ന ജെയ്ൻ മഞ്ചുൻ എന്നയാളുടെ ട്വിറ്റർ ഹാൻഡിലിലാണ് ഈ സ്ക്രീൻഷോട്ട് പങ്കുവച്ചത്.
ട്വിറ്റർ സ്‌പെയ്‌സ് അല്ലെങ്കിൽ എക്‌സ്‌പ്ലോർ പോലെയുള്ള പ്രത്യേക ട്വിറ്റർ വിൻഡോയിൽ ആർട്ടിക്കിളുകൾക്കായി പ്രത്യേക ടാബ് ഉണ്ടാവുമെന്ന് ഈ സ്ക്രീൻഷോട്ട് സൂചിപ്പിക്കുന്നു.
ആർട്ടിക്കിൾ ഫീച്ചറിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ വിവരം ലഭ്യമല്ല. ഫീച്ചർ നിലവിൽ ഉപയോക്താക്കൾക്ക് ലഭ്യമല്ല. കൂടാതെ ഈ ഫീച്ചർ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ട്വിറ്റർ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.
Twitter is working on “Twitter Articles” and the ability to create one within Twitter
— Jane Manchun Wong (@wongmjane) February 2, 2022
Possibility a new longform format on Twitter pic.twitter.com/Srk3E6R5sz
ഉപയോക്താക്കൾക്ക് നീളമേറിയ കുറിപ്പുകൾ എഴുതാൻ ട്വിറ്റർ ചില വഴികൾ വാഗ്ദാനം ചെയ്യുന്നത് രസകരമാണ്. ഇപ്പോൾ, 280 അക്ഷരങ്ങളുടെ പരിധി മറികടക്കാൻ ഒരു ത്രെഡ് ആരംഭിക്കാം. ഒന്നിലധികം ട്വീറ്റുകൾ കൂട്ടിച്ചേർത്താണ് ത്രെഡ് ആരംഭിക്കുന്നത്.
സമീപഭാവിയിൽ നിരവധി ഫീച്ചറുകൾ കൂട്ടിച്ചേർക്കാൻ ട്വിറ്റർ ഒരുങ്ങുന്നതായാണ് വിവരം. ഇതിൽ ട്വിറ്റർ ഫ്ലോക്ക് എന്ന ഫീച്ചറും. ഇൻസ്റ്റാഗ്രാമിന്റെ 'ക്ലോസ് ഫ്രണ്ട്സ്' ഫീച്ചർ പോലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ചെറിയ കൂട്ടം ആളുകൾക്ക് മാത്രം ചില ട്വീറ്റുകൾ ദൃശ്യമാക്കാൻ അതിലൂടെ കഴിയും.
ഒരു ട്വീറ്റ് ക്വോട്ട് ചെയ്യാൻ സാധിക്കുന്ന ക്വോട്ട് ട്വീറ്റ് ഫീച്ചറാണ് അടുത്ത് ട്വിറ്റിൽ വരുമെന്ന് കരുതുന്ന മറ്റൊരു ഫീച്ചർ. ഹോം ടാബിൽ ഒരു പുതിയ സെർച്ച് ബാറും ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.