ജമ്മു കശ്മീർ അതിർത്തിയിൽ ചാര പ്രാവ്; നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി

പ്രാവിന്റെ കാലുകളിലൊന്നിൽ ഘടിപ്പിച്ചിരിക്കുന്ന മോതിരത്തിൽ എഴുതിയ “കോഡ് ചെയ്ത സന്ദേശം” മനസിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്

ന്യൂഡൽഹി: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജമ്മു കശ്മീരിലെ കത്ത്വവ ജില്ലയിൽ നിന്നും ചാര പ്രാവിനെ പിടികൂടി. പാക്കിസ്ഥാനിൽ നിന്നും എത്തിയെന്ന് കരുതുന്ന പ്രാവിനെ ഞായറാഴ്ചയാണ് ഗ്രാമവാസികൾ പിടികൂടുന്നത്. കോഡ് ചെയ്ത സന്ദേശവുമായി എത്തിയെന്ന് സംശയിക്കുന്ന പ്രാവിനെ പിടികൂടിയതായി ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹിരാനഗർ സെക്ടറിലെ മന്യാരി ഗ്രാമത്തിൽ വച്ചാണ് പ്രാവിന്റെ സാനിധ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് സൂനിയർ പൊലീസ് സൂപ്രണ്ട് ശലിന്ദർ കുമാർ മിശ്ര പറഞ്ഞു.

പ്രാവിന്റെ കാലുകളിലൊന്നിൽ ഘടിപ്പിച്ചിരിക്കുന്ന മോതിരത്തിൽ എഴുതിയ “കോഡ് ചെയ്ത സന്ദേശം” മനസിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പ്രാവിന്റെ ചിറകുകളിലൊന്ന് ചുവപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പ്രാവിന്റെ കാലിലുള്ള മോതിരത്തിന്റെ നിറവും ചുവപ്പാണ്.

Get the latest Malayalam news and Uncategorized news here. You can also read all the Uncategorized news by following us on Twitter, Facebook and Telegram.

Web Title: Spy pigeon caught flying along international border along jks kathua

Next Story
സുനിൽ ജി.കൃഷ്ണന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു
The moderation of comments is automated and not cleared manually by malayalam.indianexpress.com