ഇംഫാൽ: കാൻസർ ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ഏഷ്യൻ ഗെയിംസിലെ സ്വർണ മെഡൽ ജേതാവ് വീട് വിറ്റു. മുൻ നേവി ഉദ്യോഗസ്ഥന കൂടിയായ ഡിങ്‌കോ സിങ് ആണ് ഇംഫാലിലെ തന്റെ വീട് വിറ്റത്. സുഹൃത്തിന്റെ വീട്ടിലാണിപ്പോൾ ഡിങ്‌കോയും ഭാര്യയും താമസിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഡിങ്‌കോവിനു രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്നു നടത്തിയ പരിശോധനയിൽ കാൻസറാണെന്നു കണ്ടെത്തി. ചികിൽസയ്ക്കായി ഇതുവരെ 10 ലക്ഷത്തിലധികം ചെലവായി. ലക്ഷങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇനി ചികിൽസ തുടരാനാവൂ. ചികിൽസിച്ചാൽ ഡിങ്‌കോവിനു പഴയ ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

മണിപ്പൂരിലെ ഇംഫാലിൽ നിന്നുള്ള ബോക്‌സറാണ് ഡിങ്‌കോ സിങ്. 1998 ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസാണ് ഇദ്ദേഹത്തെ ഇന്ത്യയുടെ താരമാക്കിയത്. 2013 ൽ രാജ്യം പദ്മ ശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ഇംഫാലിലെ സായ്‌യുടെ അസിസ്റ്റന്റ് ഡയറക്‌ടറാണിദ്ദേഹം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ