സിഡ്നി : വാര്‍ത്താ ചാനലിന്റെ ന്യൂസ്‌റൂമില്‍ കയറിയ പാമ്പിനെ നിർഭയം കൈ കൊണ്ടെടുത്ത് ഒഴിവാക്കുന്ന ജീവനക്കാരിയുടെ വീഡിയോ വൈറലാവുന്നു

എഡിറ്റിങ് സ്യൂട്ടിലെ കമ്പൂട്ടര്‍ വയറുകള്‍ക്കിടയില്‍ ചൂളിച്ചുരുണ്ട് കിടക്കുന്ന പാമ്പിനെ കാമറാമാനാണ് ആദ്യം കാണുന്നത്. എല്ലാവരും പേടിച്ചു നിന്നപ്പോൾ ഒരു മാധ്യപ്രവർത്തക വന്ന് പാമ്പിനെ കൈ കൊണ്ടെുത്ത് കവറിലിട്ടു. സഹപ്രവര്‍ത്തകരെ മാത്രമല്ല ആ ദൃശ്യം ഫെയ്‌സ്ബുക്കിലൂടെ കണ്ട എല്ലാവരെയും അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു.

രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെ മുമ്പ് പാമ്പിനെ കൈകാര്യം ചെയ്ത് ശീലമുണ്ടെന്ന് തോന്നിക്കുന്ന തരത്തിലാണ് ജീവനക്കാരി ഒരു കമ്പിയും കവറും ഉപയോഗിച്ച് കീഴടക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ