/indian-express-malayalam/media/media_files/uploads/2019/02/karl-marx-tomb.jpg)
ലണ്ടനിൽ കാൾ മാർക്സിന്റെ ശവകുടിരിത്തിന് നേരെ വീണ്ടും ആക്രമണം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഹൈഗേറ്റ് സെമിത്തേരിയിലെ കാൾ മാർക്സിന്രെ സെമിത്തേരിയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. പെയിന്ര് ഉപയോഗിച്ച് ശവകുടീരത്തിന് പുറത്ത് എഴുതുകയായിരുന്നു.
‘വെറുപ്പിന്റെ സിദ്ധാന്തം’, 'വംശഹത്യയുടെ സൂത്രധാരന്‍' എന്നിങ്ങനെയാണ് ശവകുടീരത്തിന് പുറത്ത് എഴുതിയിരിക്കുന്നത്. നേരത്തെ ഫെബ്രുവരി ആദ്യ വാരവും ജർമ്മൻ തത്ത്വചിന്തകന്റെ ശവകുടീരത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് മാർബിൾ ഫലകത്തിൽ രേഖപ്പെടുത്തിയിരുന്ന പേരും വിവരങ്ങളും ആക്രമണകാരികൾ ചുറ്റിക ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു.
വടക്കൻ ലണ്ടനിലെ സ്ഥിതി ചെയ്യുന്ന സെമിത്തേരിയിലെ പ്രധാന ആകർഷണമാണ് കാൾ മാർക്സിന്റെ സെമിത്തേരി. ഫെബ്രുവരി 15നാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്.
ഇത് വളരെ നാണക്കേടാണെന്നും. പെയിന്റ് ഒരു പക്ഷെ മായിക്കാൻ കഴിഞ്ഞേക്കാം എന്നാൽ ഇത് വീണ്ടും ആവർത്തിക്കുന്നത് നല്ലതല്ലെന്നും ബ്രിട്ടീഷ് മ്യൂസിയത്തിലെ പ്രസ് ഓഫീസർ ബ്ലോഫീൾഡ് പറഞ്ഞു. സ്മാരകം ഇനിയൊരിക്കലും പൂര്‍വ്വസ്ഥിതിയിലാകില്ലെന്ന് ഭയപ്പെടുന്നതായി സെമിത്തേരി സൂക്ഷിക്കുന്ന സംഘമായ ഫ്രണ്ട്‌സ് ഓഫ് ഹൈഗേറ്റ് സെമിത്തേരി ട്രസ്റ്റ് പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us