scorecardresearch

മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം ലളിതയ്ക്ക്; പുതിയ ചിത്രം കെപിഎസി ലളിതയ്ക്ക് സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്

‘മകള്‍’ എന്ന പുതിയ ചിത്രത്തിന്റെ ടീസറിനോടൊപ്പം വൈകാരികമായ കുറിപ്പും സത്യന്‍ അന്തിക്കാട് പങ്കുവച്ചു

മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം ലളിതയ്ക്ക്; പുതിയ ചിത്രം കെപിഎസി ലളിതയ്ക്ക് സമര്‍പ്പിച്ച് സത്യന്‍ അന്തിക്കാട്

ജയറാമും മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘മകള്‍’ എന്ന ചലച്ചിത്രം അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് സമര്‍പ്പിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ചിത്രത്തിന്റെ പുതിയ ടീസര്‍ പങ്കുവച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് സത്യന്‍ ഇക്കാര്യം അറിയിച്ചത്.

മകൾ’ ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ അവൾ നിങ്ങൾക്കു മുന്നിലെത്തും.
ചെറുതല്ലാത്ത കുറെ സന്തോഷങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം, ജയറാമിനേയും മീര ജാസ്മിനെയും വീണ്ടും മലയാളികൾക്കു മുന്നിലെത്തിക്കാൻ കഴിഞ്ഞു എന്നതാണ്.

പുതിയ തലമുറയിലെ നസ്ലിനും, ദേവിക സഞ്ജയും കൂടി ചേരുമ്പോൾ ഇതൊരു തലമുറകളുടെ സംഗമം കൂടിയാകുന്നു. ലളിതച്ചേച്ചിക്ക് പങ്കു ചേരാൻ കഴിഞ്ഞില്ല എന്നതാണ് ബാക്കി നിൽക്കുന്ന സങ്കടം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കിടക്കുമ്പോഴും ഓർമ്മ തെളിയുന്ന നേരത്ത് ചേച്ചി വിളിക്കും.

“സത്യാ… ഞാൻ വരും. എനിക്കീ സിനിമയിൽ അഭിനയിക്കണം.” ചേച്ചി വന്നില്ല. ചേച്ചിക്ക് വരാൻ സാധിച്ചില്ല.
‘മകളു’ടെ ഈ ആദ്യ ടീസർ ലളിതച്ചേച്ചിക്ക്, മരണമില്ലാത്ത മലയാളത്തിന്റെ സ്വന്തം കെപിഎസി. ലളിതക്ക് സമർപ്പിക്കുന്നു,” സത്യന്‍ അന്തിക്കാട് കുറിച്ചു.

Also Read: ജീവിതത്തിൽ ട്വിസ്റ്റുകൾ ഉണ്ടാവില്ലെന്ന് അമ്മ പോയപ്പോഴാണ് മനസിലായത്: സിദ്ധാർത്ഥ് ഭരതൻ

Stay updated with the latest news headlines and all the latest Uncategorized news download Indian Express Malayalam App.

Web Title: Sathyan anthikkad dedicates his new film to kpac lalitha