ന്യൂഡല്‍ഹി: ലോകത്തെ ഒരു ശക്തിക്കും രാമജന്മഭൂമിയില്‍ ക്ഷേത്രം പണിയുന്നത് തടുക്കാന്‍ സാധിക്കില്ലെന്ന്‍ ബിജെപി എം പി സാക്ഷി മഹാരാജ്. 1992ലെ ബാബറി മസ്ജിദ് ധ്വംസനത്തിന്‍റെ കേസ് കോടതി കേള്‍ക്കുന്ന ദിവസം തന്നെയാണ് ഒരു ബിജെപി എംപി തന്നെ ക്ഷേത്രം പണിയും എന്ന അവകാശവാദമുയര്‍ത്തിയിരിക്കുന്നത്.

“ബാബറി മസ്ജിദിനേയും രാമക്ഷേത്രത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴേക്ക് നിര്ത്തിവേക്കാം. മുസ്ലീം സമുദായവും അയോദ്ധ്യയില്‍ രാമാ ക്ഷേത്രം പണിയുന്നതിനോട് യോജിച്ചിരുന്നു.” മുന്നേ എതിര്‍പ്പറിയിച്ചവരൊക്കെ ഇന്ന് രാമഭാക്തര്‍ ആണെന്നും അദ്ദേഹം അവകാശപ്പെടുന്നതായി പിടിഐ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.

“മാധ്യമങ്ങള്‍ അതിനെ ബാബറി എന്ന് വിളിച്ചുകൊണ്ടേയിരിക്കരുത്. അത് രാമജന്മഭൂമിയാണ്‌. ബാബര്‍ ഒരു വിദേശിയായിരുന്നു, അയാള്‍ക് ഇന്ത്യയുമായി ഒരു ബന്ധവുമില്ല” സാക്ഷി മഹാരാജ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

ബാബറി ധ്വംസനം ദൈവസംബന്ധിയായ വിഷയമാണ്. ആയതിനാല്‍ തന്നെ താന്‍ ദൈവത്തില്‍ നിന്നും കനിവ് പ്രതീക്ഷിക്കുന്നുണ്ട് എന്നായിരുന്നു വിചാരണയ്ക് മുന്നേ മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര ജലവിഭവശേഷി മന്ത്രി ഉമാഭാരതി പറഞ്ഞത്. “അതില്‍ ഭക്തിയോടെ പങ്കെടുത്ത ആളാണ്‌ ഞാന്‍ അതിനാല്‍ തന്നെ അതൊരു കുറ്റകൃത്യമായി ഞാന്‍ കാണുന്നില്ല” ഉമാ ഭാരതി പറഞ്ഞു.

അതേസമയം മറ്റൊരു കുറ്റാരോപിതനായ ഹിന്ദുത്വ നേതാവ് രാം വിലാസ് പാസ്വാനി “അയോദ്ധ്യയിലെ കെട്ടിടം തകര്‍ത്തത്തില്‍ ഒരാളാണ് ഞാന്‍ ” എന്ന് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ