POURNAMI Lottery NO RN-375th Result today: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-375 ലോട്ടറിയുടെ വിജയികളെ പ്രഖ്യാപിച്ചു. മലപ്പുറത്തു നിന്നുള്ള RL 383991 ആണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. പാലക്കാടാണ് രണ്ടാം സമ്മാനം. RA 316458 നമ്പര്‍ ലോട്ടറിക്കാണ് സമ്മാനം അടിച്ചിരിക്കുന്നത്. അഞ്ച് ലക്ഷമാണ് സമ്മാനത്തുക.

ഇടുക്കിയിലാണ് മൂന്നാം സമ്മാനം. നമ്പര്‍ RH 835251. രണ്ട് ലക്ഷമാണ് സമ്മാനത്തുക. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

ക്രിസ്മസ്- പുതുവത്സരാഘോഷം പ്രമാണിച്ച് പുറത്തിറക്കിയ ക്രിസ്മസ് -പുതുവത്സര ബംമ്പര്‍ 65 ഭാഗ്യക്കുറിയിടെ നറുക്കെടുപ്പ് 2019 ജനുവരി 23നാണ്. ഒന്നാം സമ്മാനം ആറ് കോടി രൂപയാണ്. രണ്ടാം സമ്മാനം 10ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook