തിരുവനന്തപുരം: കായംകുളം – ശാസ്‍താംകോട്ട സെക്ഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ട്രെയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒക്ടോബർ 20 മുതൽ 28 വരെയുള്ള ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം.

കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56391) ഒക്ടോബർ 20,21,25,26,27 തീയതികളിൽ കായങ്കുളത്ത് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു പാസഞ്ചർ ട്രെയിനും (ട്രെയിൻ നമ്പർ.66309) ഈ ദിവസങ്ങളിൽ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.

കെല്ലം – കോട്ടയം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56394) ഒക്ടോബർ 21,22,26,27,28 തീയതികളിൽ കായംകുളത്ത് നിന്നും കോട്ടയം വരെയാകും സർവ്വീസ് നടത്തുക. ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു പാസഞ്ചർ ട്രെയിനും (ട്രെയിൻ നമ്പർ.66302) കായംകുളത്ത് നിന്നുമാകും സർവ്വീസ് ആരംഭിക്കുക.

പാലക്കാട് – തിരുന്നൽവേലി പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ.16792) കായങ്കുളം – പുനലൂർ റൂട്ടിൽ ഒക്ടോബർ 20,21,25,26,27 തീയതികളിൽ ഭാഗികമായി റദ്ദ് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook