/indian-express-malayalam/media/media_files/uploads/2018/10/Train-fi.jpg)
തിരുവനന്തപുരം: കായംകുളം - ശാസ്‍താംകോട്ട സെക്ഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ട്രെയിൽ ഗതാഗതം തടസ്സപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഒക്ടോബർ 20 മുതൽ 28 വരെയുള്ള ദിവസങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണം.
കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56391) ഒക്ടോബർ 20,21,25,26,27 തീയതികളിൽ കായങ്കുളത്ത് യാത്ര അവസാനിപ്പിക്കും. ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു പാസഞ്ചർ ട്രെയിനും (ട്രെയിൻ നമ്പർ.66309) ഈ ദിവസങ്ങളിൽ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
കെല്ലം - കോട്ടയം പാസഞ്ചർ ട്രെയിൻ (ട്രെയിൻ നമ്പർ.56394) ഒക്ടോബർ 21,22,26,27,28 തീയതികളിൽ കായംകുളത്ത് നിന്നും കോട്ടയം വരെയാകും സർവ്വീസ് നടത്തുക. ആലപ്പുഴ വഴിയുള്ള കൊല്ലം- എറണാകുളം മെമു പാസഞ്ചർ ട്രെയിനും (ട്രെയിൻ നമ്പർ.66302) കായംകുളത്ത് നിന്നുമാകും സർവ്വീസ് ആരംഭിക്കുക.
പാലക്കാട് - തിരുന്നൽവേലി പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ.16792) കായങ്കുളം - പുനലൂർ റൂട്ടിൽ ഒക്ടോബർ 20,21,25,26,27 തീയതികളിൽ ഭാഗികമായി റദ്ദ് ചെയ്യും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.