ഐ.എസ് റിക്രൂട്ട്മെന്റ്; എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

കൊച്ചി: കേരളത്തിൽ നിന്ന് കാണാതായ യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന് സംശയിക്കുന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. അബ്ദുൾ റഷീദ്, യാസ്മിൻ എന്നിവരെ പ്രതികളാക്കി എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പിടിയിലായിരുന്ന യാസ്മിന്റെ ആറ് മാസത്തെ റിമാന്റ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. കാസർകോട് നിന്ന് കാണാതായവരെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചത് റഷീദാണ്. ഇയാളും അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി സംശയിക്കുന്നുണ്ട്. യാസ്മിനെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം […]

Islamic State, Terrorist, Islamist, Afganisthan

കൊച്ചി: കേരളത്തിൽ നിന്ന് കാണാതായ യുവാക്കൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നെന്ന് സംശയിക്കുന്ന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. അബ്ദുൾ റഷീദ്, യാസ്മിൻ എന്നിവരെ പ്രതികളാക്കി എറണാകുളത്തെ എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പിടിയിലായിരുന്ന യാസ്മിന്റെ ആറ് മാസത്തെ റിമാന്റ് കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. കാസർകോട് നിന്ന് കാണാതായവരെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചത് റഷീദാണ്. ഇയാളും അഫ്ഗാനിസ്ഥാനിലേക്ക് കടന്നതായി സംശയിക്കുന്നുണ്ട്.

യാസ്മിനെ വിവിധ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. ഇയാളെ കൂടാതെ 19 പ്രതികൾ കേസിലുണ്ട്. എന്നാൽ ഭൂരിഭാഗം പേരും രാജ്യം വിട്ടെന്നാണ് സംശയിക്കപ്പെടുന്നത്.

Get the latest Malayalam news and Uncategorized news here. You can also read all the Uncategorized news by following us on Twitter, Facebook and Telegram.

Web Title: National investigative agency submitted inquiry report on missing case of malayalis

The moderation of comments is automated and not cleared manually by malayalam.indianexpress.com