തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കാട്ടിയത് കടുത്ത അവഗണന. മെഡിക്കൽ കോളേജിൽ 15 വെന്റിലേറ്ററുകൾ പ്രവർത്തന സജ്ജമായിരുന്നുവെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

“പ്രവർത്തന സജ്ജമായ 15 വെന്റിലേറ്ററുകളും പ്രവർത്തനക്ഷമമല്ലാത്ത 19 വെന്റിലേറ്ററുകളും ഉണ്ടായിരുന്നുവെന്നാ”ണ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴി. ഇതോടെ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർ പ്രതിസ്ഥാനത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ