പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ മലയാളിയായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ചങ്ങാനാശേരി സ്വദേശിനിയായ രാധ മാധവൻ(65) ആണ് മരിച്ചത്.

പൂനെയിലെ വിശ്രാന്ത് വാഡയിലെ വീട്ടിൽ കഴുത്തുമുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ രാധയുടെ മകൻ നിരന്തരം വിളിച്ചിട്ടും രാധ ഫോൺ എടുക്കാതെ വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

രാധയുടെ രണ്ട് മക്കളും പൂനെയിലാണെങ്കിലും ഇവർ വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്. ​അതേസമയം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാതായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ