ശ്രീനഗര്‍: ഭീകര സംഘടനയായ ലഷ്‌കറെ തയിബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാന കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുല്‍വാമ ജില്ലയില്‍ ഇന്നു പുലര്‍ച്ചെ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇയാള്‍ നേരത്തേ നടന്ന അഞ്ചുതവണ സുരക്ഷാ സേനയുടെ കൈയ്യില്‍ നിന്നും രക്ഷപ്പെട്ടതാണ്.

എന്നാല്‍ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും, കണ്ടെത്തിയതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്നും ജമ്മു കശ്മീര്‍ ഡിജിപി എസ്പി വൈദ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹക്രിപ്പോര ഗ്രാമത്തില്‍ ഭീകരരുടെ സാന്നിധ്യമുള്ളതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ