കൊല്ലം: കുണ്ടറ പീഡനക്കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണത്തിൽ കുട്ടിയുടെ മുത്തശ്ശിയെ രണ്ടാം പ്രതിയാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുന്നതിന് ഒന്നാം പ്രതി വിക്ടറിനെ സഹായിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിക്ടറിന്റെ ഭാര്യയായ ലത മേരിയെ പ്രതിചേർത്തത്. ഇയാൾ കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നത് അറിഞ്ഞിട്ടും ഇവർ മറച്ചുവെച്ചു എന്നും പൊലീസ് പറയുന്നുണ്ട്. കുണ്ടറയിൽത്തന്നെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ വിക്ടർ പീഡിപ്പിച്ച കേസിലും ലതാ മേരിയെ പ്രതിചേർത്തിട്ടുണ്ട്. ഈ കേസിലും വിക്ടറിനെ സഹായിച്ചതിനാണ് ലതാ മേരിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിൽ ഉള്ള ലതാമേരിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ