scorecardresearch

കോഴിക്കോട് ബിജെപി സ്ഥാനാർഥിയ്ക്ക് രണ്ട് കേസുകളിൽ മാത്രം ജാമ്യം; റിമാന്റിൽ തുടരും

അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസിൽ ഉൾപ്പടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസിൽ ഉൾപ്പടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്

author-image
WebDesk
New Update
Prakash Babu,പ്രകാശ് ബാബു, BJP,ബിജെപി, BJP Kozhikode,ബിജെപി കോഴിക്കോട്, Sabarimala issue, ശബരിമല,ie malayalam, ഐഇ മലയാളം

കോഴിക്കോട് : യുവമോർച്ച സംസ്ഥാന പ്രസിഡന്റും കോഴിക്കോട് ബിജെപി സ്ഥാനാർഥിയുമായ കെ പി പ്രകാശ് ബാബുവിന് രണ്ട് കേസുകളിൽ ജാമ്യം. എന്നാൽ ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാഡിൽ കഴിയുന്ന പ്രകാശ് ബാബു റിമാഡിൽ തന്നെ തുടരും. കുറ്റ്യാടി, തൊട്ടിൽപാലം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. അനുമതിയില്ലാതെ പ്രകടനം നടത്തിയ കേസിൽ ഉൾപ്പടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Advertisment

ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയില്‍ വച്ച് സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവിനെ റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാഡ് ചെയ്തത്. മാർച്ച് 28നായിരുന്നു ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. റിമാൻഡിൽ കഴിയുന്ന കെ പി പ്രകാശ് ബാബുവിന് വേണ്ടി പ്രതിനിധിയായിരിക്കും പത്രിക സമർപ്പിക്കുക.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് പ്രകാശ് ബാബുവിനെതിരെയുള്ളത്. സ്ത്രീയെ തടഞ്ഞു, പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളും കെ പി പ്രകാശ് ബാബുവിന്റെ പേരിലുള്ളത്. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

Bjp Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: