തിരുവനന്തപുരം: മിൽമ പാലിന്റെ വില നാല് രൂപ കൂട്ടാൻ ധാരണ. മിൽമ ഭരണസമിതി നൽകിയ ശുപാർശ പരിഗണിച്ചാണ് മന്ത്രിസഭ സമിതി അനുമതി നൽകിയത്. അടുത്ത മാസം ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിലാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.
അവസാനമായി പാൽവില ഉയർത്തിയത് 2014 ജൂലായിലാണ്. മൂന്ന് രൂപയാണ് അന്നുയർത്തിയത്. ഇപ്പോൾ ഉയർത്തുന്ന വിലയിൽ 3.35 രൂപ ക്ഷീരകർഷകർക്കാണെന്നാണ് വിവരം. ഒരു ലിറ്റർ പാലുൽപ്പാദിപ്പിക്കാൻ 30 രൂപ ഇപ്പോൾ ചിലവു വരുന്നതായാണ് മിൽമ അധികൃതരുടെ വാദം.
ഇപ്പോൾ പാലുൽപ്പന്നങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. ഉൽപ്പാദനം കുറഞ്ഞതിനെ തുടർന്നാണ് പാൽപ്പൊടി, വെണ്ണ തുടങ്ങിയവയുടെ വിലയിൽ വർദ്ധനവുണ്ടായ്. പാൽപ്പൊടി കിലോയ്‌ക്ക് 240 രൂപയായി. വെണ്ണ 340 രൂപയാണ്. സംസ്ഥാനത്താകെ പാൽ ലഭ്യത കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. വില ഉയർന്നതോടെ ഉൽപ്പന്നങ്ങളുടെ വിലയിലും വർദ്ധനവുണ്ടാകുമെന്നാണ് കരുതുന്നത്.