മ്യൂസിക് ലേബൽ ആയ മ്യൂസിക് 247, ‘കയ്യാങ്കളി’ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. അഫ്സൽ കൂൾ സംവിധാനം നിർവഹിച്ച ഈ ചിത്രം ചേർത്തലയിലെ ഒരു പ്രധാന ഗുണ്ടയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. യാദൃശ്ചികമായി ഒരു ദിനം ഉണ്ടാകുന്ന ഒരു അപകടം അയാളുടെ ജീവിതം മാറ്റിമറിക്കുന്നു. ചിത്രത്തിന്റെ അവസാന നിമിഷങ്ങളിൽ പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ കയ്യാങ്കളിയും കാണിക്കുന്നുണ്ട്.
മുഹ്‌സിൻ രചിച്ച കഥയ്ക്ക് ശ്രീകുമാർ സുകുമാരൻ തിരക്കഥ ഒരുക്കിയിരിക്കുന്നു. ജിനോ ജോൺ, ഷാനിഫ് മരക്കാർ, ഷാലെറ്റ് പി ജെ, സുബിൻ അയ്യമ്പുഴ, അഖിൽ, അഭിലാഷ്, ഡെൻസൺ, സുഹൈൽ എന്നിവർ അഭിനയിച്ചിരിക്കുന്നു. സാജിദ് നാസർ ഛായാഗ്രഹണവും അമർനാഥ് ചിത്രസംയോജനവും കളറിങ്ങും നിർവഹിച്ചിരിക്കുന്നു. ഷഫീഖ് റഹ്മാന്റെതാണ് പശ്ചാത്തലസംഗീതം. ഗാർടൈസ് എന്റർടൈൻമെന്റിന്റെ കൂടെ ഷഫീഖ് മുഹമ്മദും അഗസ്റ്റിനെ വീറ്റ്സും ചേർന്നാണ് ഗ്യാങ്സ് ഓഫ് മഹാരാജാസിന്റെ ബാനറിൽ ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247നാണ് ഒഫീഷ്യൽ ഓൺലൈൻ പാർട്ണർ.