/indian-express-malayalam/media/media_files/uploads/2019/08/cpi-janayugam-editorial.jpg)
തിരുവനന്തപുരം: കേരള പൊലീസിനെതിരെ വിമര്‍ശനം തുടര്‍ന്ന് ഭരണകക്ഷി പാര്‍ട്ടിയായ സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലാണ് സിപിഐ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് പ്രതിയായ കേസിലെ പൊലീസ് നടപടികളെ ചോദ്യം ചെയ്തും വിമര്‍ശിച്ചുമാണ് ജനയുഗത്തിലെ ഇന്നത്തെ എഡിറ്റോറിയല്‍.
ഈ പൊലീസിനെ തിരുത്തുക തന്നെ വേണം എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍ എഴുതിയിരിക്കുന്നത്. എറണാകുളത്ത് ലാത്തിച്ചാര്‍ജിനിടെ സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരുക്ക് പറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ചും പൊലീസിനെ വിമര്‍ശിച്ചും നേരത്തെ ജനയുഗത്തില്‍ മറ്റൊരു എഡിറ്റോറിയല്‍ നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് കേരള പൊലീസിനെ വിമര്‍ശിച്ചുള്ള പുതിയ എഡിറ്റോറിയല്‍.
Also Read: 'കേരള പൊലീസില്‍ ചില പുഴുക്കുത്തുകളുണ്ട്'; വിമര്‍ശനവുമായി സിപിഐ മുഖപത്രം
നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തിന്റെ പേരിൽ ഈ സർക്കാർ കേൾക്കേണ്ടി വന്ന പഴിക്ക് കണക്കില്ല. എറണാകുളത്ത് സിപിഐ മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജ്ജും എംഎൽഎയ്ക്ക് പോലും പരിക്കേൽക്കാനിടയായതും സൃഷ്ടിച്ച വിവാദം കെട്ടടങ്ങിയിട്ടില്ല. കളക്ടറുടെ റിപ്പോർട്ടുണ്ടായിട്ടും ഗുരുതരമായ കൃത്യവിലോപം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതും വിമർശനവിധേയമാണെന്ന് എഡിറ്റോറിയൽ പറയുന്നു.
കേരളം പ്രതീക്ഷിക്കുന്നതും എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചതുമായ പൊലീസ് നയത്തിന് വിരുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ കൂടുതൽ കർശനമായ നടപടികളുണ്ടാവണം എന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us