ജമ്മു കശ്മിരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ 9ന് തുറക്കും

ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്

Kashmir school reopen, ജമ്മു കശ്മീർ, jammu and kashmir lockdown, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, jammu and kashmir bifurcation, article 370, 370-ാം വകുപ്പ്, article 370 scrapped, jammu and kashmir issue, jammu and kashmir clampdown, jammu and kashmir news, കശ്മീർ വാർത്ത, jammu and kashmir schools open, jammu and kashmir internet snap, jammu and kashmir latest news, india news, Indian Express, ie malayalam, ഐഇ മലയാളം

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെ പ്രദേശത്തെ സ്കൂളുകളും കോളെജുകളും ഒക്ടോബർ ഒമ്പതിന് തുറക്കും. ജമ്മു കശ്മീർ അഡ്മിനിസ്ട്രേഷനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ഒക്ടോബർ ഒമ്പതോടുകൂടിയോ അതിന് മുമ്പോ സ്കൂളുകളും കോളെജുകളും തുറന്ന് പ്രവർത്തനം ആരംഭിച്ചോയെന്ന് ഉറപ്പുവരുത്താൻ ഡെപ്യൂട്ടി കമ്മിഷ്ണർമാരുൾപ്പടെയുള്ള ഉദ്യോഗസ്ഥർക്ക് ഡിവിഷണൽ കമ്മിഷ്ണർ ബഷീർ അഹമ്മദ് നിർദേശം നൽകി.

അതേസമയം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടിയെ ചോദ്യം ചെയ്തുള്ള എല്ലാ ഹര്‍ജികളും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിച്ചു. നവംബർ 14 മുതൽ എല്ലാ ഹർജികളിലും വാദം കേൾക്കാനാണ് സുപ്രീം കോടതിയുടെ തീരുമാനം.

കശ്മീരിൽ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. താഴ്‌വരയിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയവും സംസ്ഥാനത്തെ വിഭജിക്കുന്ന ബില്ലും പാർലമെന്റിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Uncategorized news here. You can also read all the Uncategorized news by following us on Twitter, Facebook and Telegram.

Web Title: J k all schools colleges to reopen by october 9

Next Story
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X