ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ അടച്ചിട്ട ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലായി സ്റ്റേഡിയത്തിൽ നടത്തും. നവംബർ മുതൽ മാർച്ച് വരെയാവും മത്സരങ്ങൾ. നിലവിലെ സാഹചര്യത്തിൽ കേരളത്തിനെയും ഗോവയെയുമാണ് ഐഎസ്എൽ വേദിക്കായി പരിഗണിക്കുന്നു. മഹാരാഷ്ട്ര, ഡെൽഹി, തമിഴ്നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളെ അപേക്ഷിച്ച് കേരളത്തിലും ഗോവയിലും കോവിഡ്-19 വ്യാപനം കുറവായതിനാലാണിത്.
തിങ്കളാഴ്ച ക്ലബ്ബ് ഉടമകളും ഐഎസ്എൽ നടത്തിപ്പുകാരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും നടത്തിയ ചർച്ചയിൽ ഇക്കാര്യം ചർച്ച ചെയ്തു. “അടച്ച സ്റ്റേഡിയത്തിൽ ലീഗ് നടക്കും, തീയതികൾ നവംബർ മുതൽ മാർച്ച് വരെയാണ്. കേരളം, ഗോവ, പശ്ചിമ ബംഗാൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയായിരന്നു സാധ്യതയുള്ള സ്ഥലങ്ങളായി ചർച്ച ചെയ്തത്. ഇതിൽ ഗോവയ്ക്കും കേരളത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്, ”ഐഎസ്എല്ലിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
Read More: സിദാൻ മുതൽ ഗാർഡിയോള വരെ: പ്ലേയറായും പരിശീലകനായും ലാ ലിഗ നേടിയ 10 താരങ്ങൾ
“ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ഒന്നിലധികം വേദികളിലായി മത്സരം നടത്താനാണ് പദ്ധതി. കോവിഡ്-19 സാഹചര്യത്തെ സംബന്ധിച്ചിടത്തോളം ഗോവയും കേരളവും മറ്റ് പല സംസ്ഥാനങ്ങളെക്കാളും മികച്ച നിലയിലാണ്, മാത്രമല്ല സംഘാടകർക്ക് “അനുകൂലമാണ്” അവിടെ ലീഗ് നടത്തുന്നത്,”അവർ പറഞ്ഞു.
“എല്ലാകാര്യങ്ങളിലും ആഭ്യന്തര ചർച്ച നടത്തും. സംസ്ഥാന സർക്കാരുകളുമായും കേന്ദ്ര സർക്കാരുകളുമായും ഐഎസ്എൽ അധികൃതർ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.സംസ്ഥാനങ്ങളും വേദികളും അന്തിമമായി തീരുമാനിക്കുന്നതിന് മുമ്പ്, വൈദ്യസഹായത്തിന്റെ ലഭ്യത, ഗതാഗത, ചരക്ക് നീക്ക സൗകര്യങ്ങൾ എന്നിവ പരിശോധിക്കേണ്ടതുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്, അതിനാൽ അവർ ഐഎസ്എൽ നടത്താനുള്ള സാധ്യത പരിശോധിക്കും, ”എന്നാണ് ഐപിഎൽ നടത്തിപ്പുമായി അടുത്ത കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
ഒക്ടോബറിൽ, ഒരു വെർച്വൽ ഐഎസ്എൽ വർക്ക്ഷോപ്പ് നടത്തുകയും ലീഗുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച വിവരങ്ങൾ ക്ലബ്ബുകൾക്ക് സമർപ്പിക്കുകയും ചെയ്യുമെന്നും അവർ വ്യക്തമാക്കി.
വടക്കുകിഴക്കൻ മേഖലയിൽ ഐസ്വാൾ, ഇംഫാൽ, ഷില്ലോംഗ്, ഗുവാഹത്തി, ഗാങ്ടോക്ക് എന്നിവ സാധ്യതയുള്ള വേദികളായി ചർച്ചചെയ്യപ്പെട്ടിരുന്നു. കൊൽക്കത്തയിൽ മത്സരം നടത്തുന്നതിനെക്കുറിച്ചും ചർച്ചകളുയർന്നിരുന്നു. കോവിഡ് വ്യാപനം കാരണം കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഫൈനൽ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു. മാർച്ച് 14 ന് ഗോവയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു എടികെയും ചെന്നൈയിൻ എഫ്സിയും തമ്മിലുള്ള ഫൈനൽ.
Read More: ISL 7 to be held behind closed doors; Goa, Kerala frontrunners to host
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook