ഡെയര്‍ഡെവിള്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഗംഭീര്‍ പടിയിറങ്ങി; ഇനി ശ്രേയസ് അയ്യര്‍ നയിക്കും

ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം തന്റേത് മാത്രമാണെന്നും ഗംഭീര്‍ പറഞ്ഞു

ന്യൂഡല്‍ഹി: ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് നായക സ്ഥാനത്തു നിന്നും ഗൗതം ഗംഭീര്‍ പിന്മാറി. ടീമിന്റെ മോശം പ്രകടനമാണ് ഗംഭീറിന്റെ സ്ഥാനമൊഴിയലിലേക്ക് നയിച്ചത്. അതേസമയം, ടീമിലെ പാതി മലയാളി താരമായ ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ നയിക്കും.

തീരുമാനം തന്റേത് മാത്രമാണെന്നും ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം തന്റേത് മാത്രമാണെന്നും പത്രസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞു. പോയിന്റ് ടേബിളില്‍ എട്ടാമതാണ് ഡല്‍ഹിയുടെ സ്ഥാനം. ആറ് മൽസരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് ഡല്‍ഹിയ്ക്ക് നേടാന്‍ സാധിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വട്ടം ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ഗംഭീര്‍ ഏഴ് വര്‍ഷത്തെ ബന്ധം വേര്‍പെടുത്തി ഈ സീസണില്‍ ഹോം ടീമായ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും താരത്തിന് ശോഭിക്കാന്‍ സാധിച്ചില്ല.

ആറ് മൽസരങ്ങളില്‍ നിന്നും വെറും 85 റണ്‍സ് മാത്രമാണ് ഗംഭീറിന്റെ സമ്പാദ്യം.

Get the latest Malayalam news and Uncategorized news here. You can also read all the Uncategorized news by following us on Twitter, Facebook and Telegram.

Web Title: Ipl 2018 gautam gamhbir steps down delhi daredevils captain shreyas iyer

Next Story
കാത്തിരിപ്പിന്റെ പൂരം കണ്‍മുന്നില്‍: വിസ്മയക്കാഴ്‌ചയൊരുക്കി തൃശൂര്‍ പൂരംRamchandran Thechikkottukavu, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com