scorecardresearch

ആമസോണിലും ഫ്ലിപ്കാർട്ടിലും വമ്പൻ ഓഫറുകളുമായി ഹുവായിയും ഓണറും

ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് പത്ത് ശതമാനം അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഡെബിറ്റ് കാർഡ് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് പത്ത് ശതമാനം അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
Tech Desk
New Update
Honor View 20, Honor View 20 Booking, Honor View 20 Pre Booking, Honor View 20 Price, Honor View 20 Price in India, Honor View 20 Launch Date, Honor View 20 Booking Offer, Honor View 20 Launch Date in India, honor v20, honor v20 pre booking, honor v20 booking, honor v20 price in india, honor v20 india,ഓണർ വ്യു20, ആമസോൺ, honor v20 specifications, പ്രീ ബുക്കിങ്, ലോഞ്ച്, സ്മാർട്ട്ഫോൺ, മൊബൈൽ ഫോൺ, ഐഇ മലയാളം

ഓൺലൈൻ വിപണന രംഗത്തെ പ്രമുഖരായ ആമസോൺ, ഫ്ലിപ്കാർട്ട് വഴി വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഹുവായിയും അവരുടെ തന്നെ സബ് ബ്രാൻഡായ ഓണറും. റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് കമ്പനികൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

ജനുവരി 20 മുതലാണ് ഡിസ്കൗണ്ട് വിൽപന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ജനുവരി 22നും ആമസോണിൽ ജനുവരി 23നും ഡിസ്കൗണ്ട് വിൽപന അവസാനിക്കും. ഇതിന് പുറമെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് പത്ത് ശതമാനം അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഓണർ പ്ലേ, ഓണർ 9 N, ഓണർ 8 X എന്നീ ഫോണുകൾക്കാണ് ഓണർ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഹുവായ് P20 ലൈറ്റ്, നോവ 3, നോവ 3I എന്നീ ഫോണുകൾക്ക് ഗ്രേറ്റ് ഇന്ത്യൻ സെയിലിന്റെ ഭാഗമായി 7000 രൂപ വരെ വിലക്കുറവ് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഇഎംഐയും എക്സചേഞ്ച് ഓഫറുകളും ലഭിക്കും.

ഹുവായി P20 ലൈറ്റിന് 19,999 രൂപയാണ് സാധാരണ വില. ഈ ദിവസങ്ങളിൽ 7000 രൂപ വിലക്കുറവിൽ 12,999 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകും. 5.48 ഇഞ്ച് ഡിസ്‍പ്ലേയിൽ വരുന്ന ഫോണിന്റെ റാം സ്പെയ്സ് 4 ജിബിയാണ്. അതേസമയം, 59,999 രൂപ വിലവരുന്ന P20 പ്രോയ്ക്ക് ഡിസ്കൗണ്ടൊന്നും കമ്പനി നൽകുന്നില്ല. എന്നാൽ ഇഎംഐ, എക്സചേഞ്ച് ഓഫറുകൾ കമ്പനിക്ക് ലഭിക്കും.

Advertisment

34,999 രൂപ വിലവരുന്ന നോവ 3 5000 രൂപ വിലക്കുറവിൽ 29,999 രൂപയ്ക്ക് ലഭ്യമാകും. 6 ജിബി റാമിലാണ് നോവ എത്തുന്നത്. നോവ 3 ഐയ്ക്ക് 4000 രൂപയുടെ വിലക്കുറവാണുള്ളത്. അതായത് 20,990 രൂപയുടെ ഫോൺ 16,990 രൂപയ്ക്ക് സ്വന്തമാക്കാനാകും.

ഓണർ 9, ഓണർ 9 ലൈറ്റ്, ഓണർ 7 എ, ഓണർ 7 എസ്, എന്നീ ഫോണുകൾക്ക് ഫ്ലിപ്കാർട്ടിലും ഓണർ 7സി, ഓണർ 8 എക്സ്, ഓണർ 8 സി, ഓണർ പ്ലേ എന്നീ ഫോണുകൾക്ക് ആമസോണിലും വിലക്കുറവ് ലഭിക്കും. ഓണർ 9എൻ 3 ജിബി റാമിന് 7650 രൂപയും, 4 ജിബി റാമിന് 9450 രൂപയുമാണ് വില.

Mobile Phone Amazon Technology Flipkart

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: